Home » Blog » kerala Max » ബെസ്‌പോക്ക് എ.ഐ. ഗൃഹോപകരണങ്ങൾക്ക് ദീപാവലി ഓഫറുകളുമായി സാംസങ്
33511_CE Diwali_Honecomb Topper_38x17.2cm (1) (1)

ഗുരുഗ്രാം: ദീപാവലിയോടനുബന്ധിച്ച് ബെസ്‌പോക്ക് എ.ഐ. ഗൃഹോപകരണങ്ങളുടെ ശ്രേണിയിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, 888 രൂപ മുതൽ കുറഞ്ഞ പ്രതിമാസ തവണകൾ (ഇഎംഐ), സീറോ ഡൗൺ പേയ്‌മെന്റ് എന്നിവ ലഭിക്കും. സാംസങ് ഫിനാൻസ് പ്ലസ് വഴിയുള്ള എളുപ്പത്തിലുള്ള ധനസഹായവും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

സാംസങ് കെയർ പ്ലസ് വഴി ഒരു വർഷത്തെ വാറന്റി വാങ്ങുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി മൂന്ന് വർഷം വരെ അധിക വാറന്റിയും സൗജന്യമായി ലഭിക്കും. ബെസ്‌പോക്ക് എ.ഐ. ഡിജിറ്റൽ ഗൃഹോപകരണങ്ങൾക്കായി ‘ട്രിപ്പിൾ സീറോ’ ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ആറ് മുതൽ പത്ത് മാസം വരെയുള്ള കാലാവധിയിൽ സീറോ ഡൗൺ പേയ്‌മെന്റ്, സീറോ പ്രോസസ്സിങ് ഫീസ്, പലിശരഹിത ഇഎംഐ എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിബി ഫിനാൻഷ്യൽ സർവീസസ്, ടിവിഎസ് ക്രെഡിറ്റ് എന്നിവയുമായി സഹകരിച്ചാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *