Home » Blog » kerala Max » 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല; അമിത് ഷാ
18

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രം​ഗത്ത്. 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല, ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാൻ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് ജയിക്കാനായിട്ടില്ല. പ്രധാനമന്ത്രി മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയിട്ടുണ്ട്.”- അമിത് ഷാ പറഞ്ഞു.

കോൺഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും അതുകൊണ്ട് 2030 വരെ തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ രംഗത്തെത്തി. പഞ്ചാബിൽ നിന്ന് എഎപി സർക്കാരിനെ വേരോടെ പിഴുതെറിഞ്ഞ് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *