Home » Blog » kerala Max » മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
12

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, വയനാട് ജില്ലകളിൽ നേരത്തേ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേർട്ട് ഓറഞ്ച് അലേർട്ടാക്കി ഉയർത്തി. എറണാകുളം, തൃശൂർ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ഈ ജില്ലകളിൽ ഇനി യെല്ലോ അലേർട്ടായിരിക്കും.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. മറ്റു ജില്ലകളിലും യെല്ലോ അലേർട്ട് നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചിലയിടങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

കേരള തീരത്തും സമീപപ്രദേശങ്ങളിലും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിന് അനുകൂലമായ മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *