Home » Blog » kerala Max » വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തിന് അംഗത്വം നൽകും
6

തിരുവനന്തപുരം: വഖഫ് ബോർഡിൽ സമസ്ത എപി വിഭാഗത്തിന് അംഗത്വം നൽകും. കെ.പി. നൗഷാദലി എംഎല്‍എ, ഖലീല്‍ ബുഖാരി തങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ച. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഹജ്ജ് കമ്മറ്റി ചെയർമാനാകും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ഒഴിവിൽ എപി വിഭാഗത്തെ ഉൾപ്പെടുത്താനാണ് ധാരണ.

ഒരു വിഭാഗത്തെയും മനഃപ്പൂര്‍വം ഒഴിവാക്കിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.

അതേസമയം, സമവായത്തിലെത്തിയതോടെ കാന്തപുരം വിഭാഗം 22ന് നടത്താനിരുന്ന കലക്ടറേറ്റ് മാര്‍ച്ച് പിന്‍വലിച്ചേക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *