Home » Blog » kerala Max » ഗ്യാനേഷ്കുമാർ രാജി വെക്കണം: കേരളകോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ട ധർണ്ണ നടത്തി
IMG-20261020-WA0021

മാവേലിക്കര: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ്കുമാർ രാജി വെക്കണം എന്നാവിശ്യപ്പെട്ട് കേരളകോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ കുട്ട ധർണ്ണ നടത്തി . ധർണ്ണ പരിപാടി കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജെയിസ് ജോൺ വെട്ടിയാർ, ജോർജ് മത്തായി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം അനീഷ് താമരക്കുളം, ജില്ല നിർവ്വാഹസമതി അംഗം അലക്സാണ്ടർ നൈനാൻ, നിയോജകമണ്ഡലം സെക്രട്ടറി ഉമ്മൻചെറിയാൻ മണ്ഡലം പ്രസിഡൻ്റ്മാരായ തോമസ്‌ കടവിൽ അലക്സാണ്ടർ, ഡി ജിബോയ്, വർഗീസ് കരിമുളക്കൽ, അദ്ധ്യാപക സംഘടന ജില്ല പ്രഡിഡൻ്റ് അജിത് കുമാർ ,ഫിലിപ്പ് ശാമുവേൽ, ഫിലിപ്പ് ഈപ്പൻ പറമ്പിൽ, എബിതങ്കച്ചൻ, ബെറ്റി സൂര്യ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *