Home » Blog » kerala Max » ലോക ട്രോമാ ദിനത്തിൽ ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്
2

ലോക ട്രോമാ ദിനത്തോടനുബന്ധിച്ച് ആംബുലൻസ് ഡ്രൈവർമാരെ ആദരിക്കുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിച്ച പരിപാടിയിൽ, ആംബുലൻസ് ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ‘ഗാർഡിയൻ’ കാർഡ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ് സജിമോൻ, കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, സഹസ്ഥാപകൻ ഇ.എം. നജീബ്, ഗ്രൂപ്പ് കോ-ഓർഡിനേറ്ററും എമർജൻസി മെഡിസിൻ കൺസൾട്ടന്റുമായ ഡോ. ഷമീം കെ.യു., ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. അജ്മൽ അബ്ദുൽ കരീം എന്നിവർ ചേർന്ന് ആംബുലൻസ് ഡ്രൈവർമാരുടെ പ്രതിനിധി സുമേഷ് ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: ലോക ട്രോമാ ദിനത്തിന്റെ ഭാഗമായി, അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ച് കിംസ്ഹെൽത്ത്. പരിപാടിയിൽ നൂറിലധികം ആംബുലൻസ് ഡ്രൈവർമാർ പങ്കെടുത്തു. ആംബുലൻസ് ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ‘ഗാർഡിയൻ’ കാർഡ്  ചടങ്ങിൽ പുറത്തിറക്കി.

അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ്  സജിമോൻ, പരിപാടി ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള അധ്യക്ഷത വഹിച്ചു.

 “അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് സമയബന്ധിതമായി വൈദ്യസഹായം ലഭ്യമാക്കുകയും അവരെ വൈകാതെ ആശുപത്രിയിലെത്തിക്കുകയും ചെയ്യുന്നതിലൂടെ ജീവൻ രക്ഷിക്കുന്നതിൽ ആംബുലൻസ് ഡ്രൈവർമാർ നിർണായക പങ്കുവഹിക്കുന്നു. ട്രോമ കേസുകളിൽ ജീവൻ രക്ഷിക്കുന്നതിൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ടിലും അടിയന്തര രക്ഷാപ്രവർത്തന രീതികളിലും നിർബന്ധിത പരിശീലനം നൽകണം,” – അധ്യക്ഷപ്രസംഗത്തിൽ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.

അപകടങ്ങൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ളവരാണ് ആംബുലൻസ് ഡ്രൈവർമാർ. അവരെ ആദരിക്കുന്നതിനായി കിംസ്ഹെൽത്ത് സംഘടിപ്പിച്ച ഈ പരിപാടി അഭിനന്ദനാർഹമാണ്, ഉദ്ഘാടന പ്രസംഗത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി.എസ്  സജിമോൻ പറഞ്ഞു. അവരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ആശുപത്രി നൽകുന്ന പ്രത്യേക ആരോഗ്യപരിപാലന ആനുകൂല്യങ്ങൾ പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

കിംസ്ഹെൽത്ത് ഗ്രൂപ്പ് കോ-ഓർഡിനേറ്ററും എമർജൻസി മെഡിസിൻ കൺസൾട്ടന്റുമായ ഡോ. ഷമീം കെ.യു. സ്വാഗതം ആശംസിച്ചു. കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ് ആശംസ നേർന്നു. എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. ജെന്നിഫർ കബീർ. നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *