
കൊച്ചി: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി രാജ്യത്തെ ആദ്യത്തെ ഫാമിലി പ്ലാൻ വി അവതരിപ്പിച്ചു. വി ആപ്പ് വഴി ഉപഭോക്താക്കൾക്ക് കുടുംബത്തിനായി ഒരു പ്രീപെയ്ഡ് ഗ്രൂപ്പ് ഉണ്ടാക്കാനും, രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ഡാറ്റ പങ്കിടാനും, ഉറപ്പായ ഇളവുകളും പ്രത്യേക ഓഫറുകളും നേടാനും ഈ പുതിയ പ്ലാനിലൂടെ സാധിക്കും.
പരമ്പരാഗത പ്രീപെയ്ഡ് രീതികളിൽ നിന്ന് വ്യത്യസ്തമായി പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ഈ സംവിധാനം. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഡാറ്റ തീർന്നുപോയാൽ പരസ്പരം ഡാറ്റ പങ്കുവെക്കാനുള്ള പ്രത്യേക സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
ആക്ടീവായ എല്ലാ വി പ്രീപെയ്ഡ് വരിക്കാർക്കും വി ആപ്പ് വഴി നാല് അംഗങ്ങൾ വരെ ഉൾപ്പെടുന്ന ഒരു ഫാമിലി ഗ്രൂപ്പ് ഉണ്ടാക്കാം. ഇതിൽ ഒരാൾ പ്രൈമറി അംഗവും മൂന്ന് പേർ സെക്കൻഡറി അംഗങ്ങളുമായിരിക്കും.
ഓരോ അംഗവും അവരവരുടെ സ്വന്തം പ്ലാനും വാലിഡിറ്റിയും നിലനിർത്തിക്കൊണ്ടുതന്നെ ഡാറ്റ തീരുന്ന ഘട്ടങ്ങളിൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് 500 എംബി ഡാറ്റ കൈമാറാൻ സാധിക്കും.
വി ആപ്പ് വഴി നടത്തുന്ന ഓരോ റീചാർജിനും കുടുംബത്തിലെ ഓരോ അംഗത്തിനും 10 ശതമാനം വരെ ഉറപ്പായ കിഴിവ് ലഭിക്കും.
പ്രീപെയ്ഡിന്റെ ഭാവി എന്നത് കൂടുതൽ ഡാറ്റ നൽകുക മാത്രമല്ല, ഉപഭോക്താക്കൾക്ക് അത് എങ്ങനെ ഉപയോഗിക്കാമെന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുക കൂടിയാണ്. വി പ്രീപെയ്ഡ് ഫാമിലി പ്ലാൻ ഈ രംഗത്തെ പരമ്പരാഗത രീതികളെ മാറ്റി ആളുകൾക്ക് ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനും പ്രീപെയ്ഡ് പ്ലാനുകളെ കൂടുതൽ അനുയോജ്യമാക്കുകയും ചെയ്യുന്നുവെന്ന് വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്നീഷ് അവ്നീഷ് ഖോസ്ല വ്യക്തമാക്കി.
ഷാരൂഖ് ഖാൻ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിലൂടെ വി പേ സബ് ഹെ വിഐപി’ എന്ന സന്ദേശം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ ഒന്നിപ്പിക്കാൻ വി പ്രീപെയ്ഡ് പ്ലാൻ എങ്ങനെ സഹായിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ കാണിക്കുന്നു.
ഉപഭോക്താക്കൾക്ക് ടെലികോം സർക്കിളുകൾക്കപ്പുറം കുടുംബാംഗങ്ങളെ ചേർക്കാനും, ഷെയേർഡ് കണക്റ്റിവിറ്റിയും, പ്രത്യേക ആനുകൂല്യങ്ങൾ നേടാനും സാധിക്കും. https://youtu.be/8H8Sx5M452A?si=KgZ_yh52Vod-Uar8
