
കോഴിക്കോട്: അസിം പ്രേംജി സർവകലാശാലയിൽ 2027-ലേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ഭോപാൽ, റാഞ്ചി കാമ്പസുകളിലെ പൂർണസമയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിദ്യാഭ്യാസം, വികസനം, സാമ്പത്തികശാസ്ത്രം, പൊതുജനാരോഗ്യം, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യൂക്കേഷൻ, കാലാവസ്ഥാ മാറ്റവും സുസ്ഥിരതയും എന്നീ വിഷയങ്ങളിൽ സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകൾ നൽകുന്നു. ബിരുദ കോഴ്സുകൾ ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, സയൻസ് വിഷയങ്ങളിലുള്ള നാല് വർഷത്തെ പൂർണസമയ റസിഡൻഷ്യൽ പ്രോഗ്രാമുകളാണ്.
ബംഗളൂരു കാമ്പസിൽ എംഎ എഡ്യൂക്കേഷൻ, എംഎ ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ, എംഎ ഡെവലപ്മെന്റ്, എംഎ ഇക്കണോമിക്സ്, എംഎസ്സി ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റെയ്നബിലിറ്റി എന്നീ ബിരുദാനന്തര കോഴ്സുകളും, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ്, മീഡിയ ആൻഡ് ജേണലിസം എന്നിവയിൽ ബിഎ ഓണേഴ്സ് കോഴ്സുകളും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സൈക്കോളജി, ഇൻഫർമേഷൻ സയൻസ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് സസ്റ്റെയ്നബിലിറ്റി എന്നിവയിൽ ബിഎസ്സി ഓണേഴ്സ് കോഴ്സുകളും ലഭ്യമാണ്.
ഭോപാൽ കാമ്പസിൽ എംഎ എഡ്യൂക്കേഷൻ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് എന്നീ പിജി കോഴ്സുകളും, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യൽ സയൻസ്, ഹിന്ദി സ്റ്റഡീസ് എന്നിവയിൽ ബിഎ ഓണേഴ്സും, ബയോളജിയിൽ ബിഎസ്സി ഓണേഴ്സും പഠിക്കാം.
റാഞ്ചി കാമ്പസിൽ എംഎ ഡെവലപ്മെന്റ്, എംഎ അപ്ലൈഡ് ഇക്കണോമിക്സ് എന്നീ കോഴ്സുകളാണ് ഉള്ളത്.
2027-ലെ അക്കാദമിക വർഷത്തിലേക്കുള്ള അപേക്ഷകൾ സർവകലാശാലയുടെ വെബ്സൈറ്റ് വഴി സമർപ്പിക്കാം.
2026 ഡിസംബര് 20-ന് നടക്കുന്ന നാഷണല് എന്ട്രന്സ് ടെസ്റ്റിലൂടെ പ്രവേശനം ആഗ്രഹിക്കുന്നവര് 2026 നവംബര് 20-ന് മുമ്പ് അപേക്ഷ സമര്പ്പിക്കണം.
ഓരോ വർഷവും പരിമിത എണ്ണം വിദ്യാർഥികൾക്ക് സർവകലാശാല സാമ്പത്തിക സഹായം നൽകുന്നുണ്ട്. വിദ്യാർഥിയുടെ സാമ്പത്തിക സാഹചര്യവും സർവകലാശാലയുടെ യോഗ്യതാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് സഹായം നൽകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ: 8971889988 , ഇമെയിൽ: admissions@apu.edu.in, വെബ്സൈറ്റ്: www.azimpremjiuniversity.edu.in
