Home » Blog » kerala Max » മാസപ്പടി കേസിൽ അതിവേ​ഗ നീക്കം; പിണറായി വിജയന് സമൻസ് അയച്ച് ഇഡി
8

കൊച്ചി: മാസപ്പടി കേസിൽ അതിവേ​ഗ നീക്കവുമായി എൻഫോഴ്സ്മെൻ്റ് ‍ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകാനാണ് നിർദേശം. ഈ മാസം 14നാണ് ഇസിഐആർ രജിസ്റ്റർ ചെയ്തത്. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. സുപ്രിംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകുന്ന കാര്യം പിന്നീട് തീരുമാനിക്കും.
നിയമസഭ നടക്കുന്ന കാര്യവും ചൂണ്ടിക്കാട്ടാൻ ആലോചന.

അതേസമയം, സിഎംആർഎൽ കേസിലെ പിണറായി വിജയന്‍റെ ഹർജി അനുഭാവപൂർവം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. വെക്കേഷൻ ബെഞ്ച് പരിഗണിക്കാനാവുമോയെന്ന് നോക്കാമെന്നും ഇല്ലെങ്കിൽ 26 ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിന് സാധ്യതയുണ്ടെന്ന് പിണറായി കോടതിയെ അറിയിച്ചു. സിദ്ദാർഥ് ലൂത്രയാണ് പിണറായിക്ക് വേണ്ടി കോടതിയിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *