Home » Blog » kerala Max » യുടിഐ മിഡ് ക്യാപ് ഫണ്ടിന്റെ ആസ്തി  11,919 കോടി രൂപ കടന്നു  
11

കൊച്ചി: വിപുലമായ വളർച്ചാ സാധ്യതയും കൃത്യമായ ബിസിനസ്സ് മാതൃകയുമുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ യുടിഐ മിഡ് ക്യാപ് ഫണ്ട് അവസരമൊരുക്കുന്നു. മികച്ച സാമ്പത്തിക സ്ഥിതിയുള്ളതും മാർജിൻ നിലനിർത്താൻ ശേഷിയുള്ളതുമായ ബിസിനസുകളെ ബോട്ടം-അപ്പ് സമീപനത്തിലൂടെയാണ് ഫണ്ട് തിരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളിലായി ഏകദേശം 79 ഓഹരികൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്നൊരു പോർട്ട്ഫോളിയോ ഈ ഫണ്ടിനുണ്ട്.

2004 ഏപ്രിൽ 7-ന് ആരംഭിച്ച ഈ ഫണ്ടിന് 2026 സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 11,919 കോടി രൂപയിലധികം ആസ്തിയുണ്ട്. ഫണ്ടിന്റെ ഏകദേശം 70 ശതമാനം മിഡ് ക്യാപ് കമ്പനികളിലും, 19 ശതമാനം സ്മാൾ ക്യാപ് കമ്പനികളിലും, ബാക്കി തുക ലാർജ് ക്യാപ് കമ്പനികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

കോഫോർജ് ലിമിറ്റഡ്, എയു സ്മാൾ ഫിനാൻസ് ബാങ്ക്, ബ്ലൂ സ്റ്റാർ ലിമിറ്റഡ്, അരബിന്ദോ ഫാർമ ലിമിറ്റഡ്, അജന്ത ഫാർമ ലിമിറ്റഡ്, എപിഎൽ അപ്പോളോ ട്യൂബ്സ്, ഫെഡറൽ ബാങ്ക്, ഫീനിക്സ് മിൽസ്, ഇൻഫോ എഡ്ജ്, ശ്രീറാം ഫിനാൻസ് തുടങ്ങിയവയിലാണ് ഈ പദ്ധതിയുടെ പ്രധാന നിക്ഷേപങ്ങൾ; ഇവ പോർട്ട്ഫോളിയോയുടെ ഏകദേശം 23 ശതമാനത്തോളം വരും.

മിഡ് ക്യാപ് കമ്പനികളിൽ പ്രധാനമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും, തങ്ങളുടെ പ്രധാന ഇക്വിറ്റി പോർട്ട്ഫോളിയോയ്ക്ക് കൂടുതൽ കരുത്ത് പകരാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കും യുടിഐ മിഡ് ക്യാപ് ഫണ്ട് അനുയോജ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *