Home » Blog » kerala Max » നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്
7

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. 19 കാരനായ പ്രതി സുഹൈലുമായി കനത്ത സുരക്ഷയിലാണ് പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്. ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിട്ടുള്ളത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇതിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

അതേസമയം, തെളിവെടുപ്പിന് എത്തിച്ചപ്പോൾ മുടി പറ്റെ വെട്ടി തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലായിരുന്നു പ്രതി. ബോർസ്റ്റല്‍ ഹോമിലെത്തിയ സുഹൈല്‍ അവിടുണ്ടായിരുന്ന ട്രിമ്മര്‍ ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം. എന്നാൽ, തങ്ങളല്ല മുടിമുറിച്ചതെന്നാണ് ഹോമിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *