Home » Blog » kerala Max » അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു
4

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ശിക്ഷ മരവിപ്പിച്ചതിനാല്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിക്കുന്നത്. നാല് വര്‍ഷം തടവും 30.84 ലക്ഷം രൂപ പിഴയും ആയിരുന്നു ശിക്ഷ.

എന്നാൽ, സ്വത്ത് മാതാവ് വഴി ലഭിച്ചതാണെന്നും ഇക്കാര്യം വിജിലന്‍സ് കോടതി പരിഗണിച്ചില്ല എന്നുമാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വാദം.13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *