
കൊച്ചി: യുവതലമുറയെ ലക്ഷ്യമാക്കി ഫാസ്റ്റ്ട്രാക്ക് പെർഫ്യൂംസ് പുതിയ ‘ഗോർമൻഡ്’ സുഗന്ധലേപന ശേഖരം വിപണിയിലിറക്കി. ‘ഡെലീഷ്യസ്ലി അഡിക്റ്റീവ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ശേഖരത്തിൽ, ഡെസേർട്ടുകളുടെയും ഭക്ഷണവിഭവങ്ങളുടെയും കൊതിയൂറുന്ന സുഗന്ധങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സൺഡേ ടിറാമിസു, ബെറീസ് വിത്ത് ബെസ്റ്റി, മിഡ്നൈറ്റ് വാനില, ഹേസൽനട്ട് ഹോളിഡേയ്സ് എന്നിങ്ങനെ നാല് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഇവ ലഭ്യമാകുക. നടി പ്രതിഭ രൺതയാണ് ഈ കളക്ഷന്റെ പരസ്യചിത്രത്തിൽ മുഖ്യകഥാപാത്രമായെത്തുന്നത്. 895 രൂപ വിലയുള്ള ഈ സുഗന്ധലേപനങ്ങള് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ബ്യൂട്ടി ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
പുതിയ തലമുറയുടെ ഇഷ്ടങ്ങളെയും വികാരങ്ങളെയും കൃത്യമായി മനസിലാക്കുന്നതാണ് പുതിയ ഗോർമൻഡ് കളക്ഷൻ. ഓരോ പെർഫ്യൂമും വ്യത്യസ്തമായ സുഗന്ധങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇറ്റാലിയൻ ഡെസേർട്ടിന്റെ രുചിയോർമ്മിപ്പിക്കുന്ന ‘സൺഡേ ടിറാമിസു’വിൽ ബ്രൗൺ ഷുഗർ, റോസ്റ്റഡ് കോഫി, ഹേസൽനട്ട് എന്നിവയുടെ സുഗന്ധമാണുള്ളത്. സ്ട്രോബെറി, ബ്ലാക്ക് കറൻ്റ്, വാനില എന്നിവയുടെ മധുരമുള്ള സുഗന്ധമാണ് ‘ബെറീസ് വിത്ത് ബെസ്റ്റി’ നൽകുന്നത്. റെഡ് ആപ്പിൾ, റോസ്, ബ്ലാക്ക് ടീ, ഹണി എന്നിവയുടെ ആഴത്തിലുള്ള സുഗന്ധം ‘മിഡ്നൈറ്റ് വാനില’ നൽകുമ്പോൾ, വിപ്പ്ഡ് ക്രീം, വാനില വാഫിൾ, ഹേസൽനട്ട് എന്നിവ ചേർന്ന ബേക്കറി വിഭവങ്ങളുടെ മധുരമൂറുന്ന ഓർമ്മയാണ് ‘ഹേസൽനട്ട് ഹോളിഡേയ്സ്’ ഉണർത്തുന്നത്.
സുഗന്ധം എന്നത് വെറുമൊരു മണം എന്നതിലുപരി, ഓർമ്മകളെയും വികാരങ്ങളെയും ഉണർത്തുന്ന ഒന്നായി യുവതലമുറ കാണുന്നു എന്ന തിരിച്ചറിവാണ് ഭക്ഷണവുമായി ബന്ധപ്പെട്ട സുഗന്ധങ്ങളിലേക്ക് ഫാസ്റ്റ്ട്രാക്കിനെ നയിച്ചത്.
പരമ്പരാഗത സുഗന്ധങ്ങളിൽ നിന്ന് മാറി, പുതിയ അനുഭവങ്ങളും സ്വന്തം വ്യക്തിത്വവും പ്രകടിപ്പിക്കാൻ സഹായിക്കുന്ന പെർഫ്യൂമുകളാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയങ്കരമെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ഫ്രാഗ്രൻസസ് ആൻഡ് ആക്സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. ആഗോളതലത്തിൽ തന്നെ ഭക്ഷണവിഭവങ്ങളുടെ സുഗന്ധങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഈ പുതിയ മാറ്റത്തെ വളരെ രസകരമായി അവതരിപ്പിക്കാനാണ് ഫാസ്റ്റ്ട്രാക്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
