Home » Blog » kerala Max » കേരള ബേക്ക് എക്സ്പോ 2026: ശ്രദ്ധ നേടി ട്രോപോലൈറ്റ് ഉല്‍പന്നങ്ങള്‍
IMG-20261012-WA0027

കൊച്ചി: അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്ററില്‍ 2026 ഒക്ടോബര്‍ 9ന് ആരംഭിച്ച കേരള ബേക്ക് എക്സ്പോ 2026-ല്‍ പാചക, ബവ്റേജ്, ഫ്രോസണ്‍ ഭക്ഷണ രംഗത്തെ ഭക്ഷ്യചേരുവകളുടെ നിര്‍മ്മാണരംഗത്തെ പ്രമുഖരായ ട്രോപോലൈറ്റിന്റെ ഉല്‍പന്നങ്ങള്‍ ശ്രദ്ധനേടുന്നു. ത്രിദിന എക്സ്പോയില്‍ ട്രോപ്പോലൈറ്റ് പ്രീമിയം വിപ് ടോപ്പിങ്സ്, ബേക്കറി പ്രീമിക്സുകള്‍, ക്രീം ചീസ്, കോള്‍ഡ് കോഫി, ഫ്രോസണ്‍ ഡെസ്സേര്‍ട്ടുകള്‍, കുക്കിങ് ബേസുകള്‍, എഗ് വാഷ് റീപ്ലേസര്‍- ബേക്ക് ഷീന്‍, മറ്റ് ഭക്ഷ്യ ചേരുവകള്‍ അടക്കമുള്ള തിരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഭക്ഷണ രംഗത്തെ ബിസിനസുകാര്‍ക്കും വ്യവസായികള്‍ക്കും അതുപോലെ കുക്കിങ്ങും ഭക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ട ഉല്‍പന്നങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തിലുടനീളമുള്ള ട്രോപോലൈറ്റിന്റ ജീവനക്കാര്‍ ഭക്ഷ്യ, പാനീയ സംസ്‌കരണ വ്യവസായ രംഗത്തെ പ്രൊഫഷണലുകളുമായി സംവദിക്കുകയും ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) സംഘടിപ്പിക്കുന്ന കേരള ബേക്ക് എക്സ്പോ ബേക്കറി, കണ്‍ഫെക്ഷണറി, ഇന്‍ഗ്രേഡിയന്റ്സ്, ഭക്ഷ്യ സാങ്കേതികവിദ്യ, പാക്കേജിങ്, HoReCa മേഖലകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ബി2ബി പ്ലാറ്റ്ഫോം ആണ്. 2026-ലെ എഡിഷനില്‍ 600-ല്‍ അധികം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും 25,000-ല്‍ അധികം സന്ദര്‍കര്‍ എത്തുകയും ചെയ്യും.

പ്രൊഫഷണല്‍ ബേക്കേഴ്സ്, ഷെഫുകള്‍, ഭക്ഷ്യസേവന, ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ക്കായുള്ള പ്രായോഗികവും ഉപയോഗിക്കാവുന്നതുമായ 200-ല്‍ അധികം ഫുഡ് സൊലൂഷന്‍സ് കമ്പനി വികസിപ്പിക്കുന്നുണ്ട്. ബേക്കറി, പാചക, പാനീയ, ഫ്രോസണ്‍ ഡെസ്സേര്‍ട്ട് ആപ്ലിക്കേഷനുകളിലായി ഉല്‍പന്നങ്ങളുള്ള ട്രോപോളൈറ്റ് ഭക്ഷണം തയ്യാറാക്കുന്നതിലെ വിവിധ ഘട്ടങ്ങളായ ബേക്കറി പ്രീമിക്സുകള്‍, വിപ്പിങ് ടോപ്പിങ്സ്, കുക്കിങ് ബേസുകള്‍, ഡയറി ചേരുവകള്‍, ഫ്രോസണ്‍ ഡെസ്സേര്‍ട്ട് സൊല്യൂഷനുകള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *