
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ ഫുൾടൈം പിഎച്ച്. ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 160/-. പിഎച്ച്. ഡി. പ്രോഗ്രാമുകൾ, സീറ്റുകൾ എന്നിവ ചുവടെ:
സംസ്‌കൃതം സാഹിത്യം (3), സംസ്‌കൃതം വേദാന്തം (13), സംസ്‌കൃതം വ്യാകരണം (4), സംസ്‌കൃതം ന്യായം (18), സംസ്‌കൃതം ജനറൽ (5), ഹിന്ദി (7), ഇംഗ്ലീഷ് (2), മലയാളം (4), ഹിസ്റ്ററി (8), മ്യൂസിക് (4), വേദിക് സ്റ്റഡീസ് (1), സോഷ്യൽ വർക്ക് (2), സോഷ്യോളജി (2), ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (3), ഫിസിക്കൽ എഡ്യൂക്കേഷൻ (1), ഉർദു (3).
നിർദിഷ്ട വിഷയത്തിൽ/ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡോടെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷി, ഇ.ഡബ്ല്യു. എസ്., ജി. എൻ. സി. പി. വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും യു.ജി.സി. യോഗ്യത നേടിയവർക്കും പിഎച്ച്. ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. 2025 ഒക്ടോബറിന് ശേഷം യു.ജി.സി. നെറ്റ് യോഗ്യത നേടിയവരെ പൊതുപ്രവേശന പരീക്ഷയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പൊതുപ്രവേശന പരീക്ഷ / നോർമലൈസ് ചെയ്ത യു.ജി.സി. നെറ്റ് സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. ഹാൾടിക്കറ്റുകൾ ഒക്ടോബർ 23 മുതൽ സർവ്വകലാശാല വെബ്‌സൈറ്റിൽ നിന്നും അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാം.
ഇന്റർവ്യൂവിന് യോഗ്യത നേടിയവർ തങ്ങളുടെ റിസർച്ച് പ്രപ്പോസൽ നവംബർ 12ന് മുമ്പായി അതത് വകുപ്പ് മേധാവികൾക്ക് ഇ–മെയിലായി അയച്ച് നല്കണം. അംഗീകൃത സംവരണമാനദണ്ഡങ്ങൾ ബാധകമായിരിക്കും. പിഎച്ച്. ഡി. പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ ലിസ്റ്റ് സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സർവ്വകലാശാലയുടെ തീരുമാനങ്ങൾക്ക് വിധേയമായി അർഹരായവർക്ക് ഓരോ ഡിപ്പാർട്ടുമെന്റുകളിലും ഏതാനും ഫെലോഷിപ്പുകൾ ലഭ്യമാണ്. വിശദമായ വിജ്ഞാപനം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.
