Home » Blog » kerala Max » കനത്ത മഴ: ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം; വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
rain-in-kerala.1-680x450 (1)

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് (ഒക്‌ടോബർ 11) രാത്രി എട്ട് മണിവരെ ജില്ലയിൽ തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മലയോര മേഖലയിലൂടെ രാത്രി പത്ത് മണിവരെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇടുക്കിക്കൊപ്പം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ ഇന്നും (ഒക്ടോബർ 11), ഒക്ടോബർ 14, 15 തീയതികളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *