Home » Blog » kerala Max » “ചോർച്ചയോ, പ്ലംബിങ് തകരാറുകളോ, ഏത് പുതിയ കെട്ടിടത്തിലും വരുന്ന ചെറിയ വീഴ്ചകളാണ്, മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിക്കേണ്ട സാഹചര്യം ഇപ്പോഴില്ല ; ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമം” – തോമസ് ഐസക്
18

കൊച്ചി: തോപ്പുംപടി മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. തോമസ് ഐസക്ക് വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനും വിവാദങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ഇതിന് പിന്നിലെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കെട്ടിടത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കുകയാണ് വേണ്ടത്.

എന്നാൽ, യാതൊരു പഠനവും നടത്താതെയാണ് മുഖ്യമന്ത്രി ഫ്ലാറ്റ് പൊളിച്ചു കളയാൻ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചോർച്ചയോ പ്ലംബിങ് തകരാറുകളോ ഏത് പുതിയ കെട്ടിടത്തിലും വരുന്ന ചെറിയ വീഴ്ചകൾ മാത്രമാണെന്നും, അതിന് മുഴുവൻ കെട്ടിടവും പൊളിച്ചു കളയുന്നത് എന്തിനാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *