Home » Blog » kerala Max » പോര്‍ഷെ ഇന്ത്യ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു
14

കൊച്ചി: പോര്‍ഷെ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിച്ചു കൊണ്ട് കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു.  മുംബൈയില്‍ നടന്ന ചടങ്ങില്‍ സെപ്തംബര്‍ 30-ന് കയ്ന്‍ ഇലക്ട്രിക് അവതരിച്ചു. ഇന്നലെ തന്നെ വാഹനങ്ങളുടെ വിതരണവും ആരംഭിച്ചു.  രണ്ട് വകഭേദങ്ങളാണ് അവതരിപ്പിച്ചത്. കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും, കെയെന്‍ ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില.

‘വൈദ്യുതവല്‍ക്കരണത്തിലൂടെ കയ്ന്‍ സുപ്രധാനമായ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. വിട്ടുവീഴ്ചയില്ലാത്ത പോര്‍ഷെ പ്രകടനക്ഷമതയെ വൈദ്യുതിയുമായി സംയോജിപ്പിക്കുമ്പോഴും തനതായ പോര്‍ഷെ സ്വഭാവം അത് നിലനിര്‍ത്തുന്നു,’ – പോര്‍ഷെ ഇന്ത്യ മേധാവി അശുതോഷ് ദീക്ഷിത് പറഞ്ഞു.

‘കയ്‌നില്‍ നിന്ന് ഞങ്ങളുടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന ദൈനംദിന ഉപയോഗക്ഷമതയും, ഞങ്ങളുടെ സ്പോര്‍ട്സ് കാറുകളെ നിര്‍വചിക്കുന്ന പ്രകടനം, എഞ്ചിനീയറിംഗ്, ഡ്രൈവിംഗ് അനുഭവം എന്നിവയും ഇത് തുടര്‍ന്നും ലഭിക്കും. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള ശ്രേണികള്‍ വിശാലമാക്കുന്നത് തുടരുമ്പോള്‍ തന്നെ ഈ മോഡലിന്റെ പുറത്തിറക്കല്‍ ഇന്ത്യയില്‍ പോര്‍ഷെയുടെ ഒരു പ്രധാന അടുത്ത അധ്യായമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.’

ബ്രാന്‍ഡിന്റെ നിലവിലുള്ള മോഡല്‍ പോര്‍ട്ട്ഫോളിയോയ്ക്കൊപ്പം ഒരു പൂര്‍ണ്ണ വൈദ്യുത ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ട് കയ്ന്‍ ഇലക്ട്രിക് പോര്‍ഷെ ഇന്ത്യയുടെ ഉല്‍പ്പന്ന വാഗ്ദാനത്തെ ശക്തിപ്പെടുത്തുന്നു. കയ്ന്‍ ഇലക്ട്രിക്കും ഉയര്‍ന്ന പ്രകടനമുള്ള കയ്ന്‍ ടര്‍ബോ ഇലക്ട്രിക്കും പുറത്തിറക്കല്‍ മുതല്‍ ലഭ്യമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത പ്രകടനവും ഉടമസ്ഥാവകാശ ആവശ്യകതകളും ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന മോഡല്‍ തെരഞ്ഞെടുക്കാനാകും.

കയ്ന്‍ പെട്രോള്‍ മോഡല്‍ തുടര്‍ന്നും വിപണിയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *