
കൊച്ചി:Amazon.in-ന്റെ ഈ വർഷത്തെ Amazon Great Indian Festival ഒക്ടോബർ 8, 2026 മുതൽ ആരംഭിക്കും. രാജ്യത്ത് ഉത്സവകാല ഷോപ്പിംഗ് സീസണിന് തുടക്കമാകുമ്പോൾ, വിപുലമായ ഉൽപ്പന്ന ശേഖരവും മികച്ച വിലക്കിഴിവുകളും അതിവേഗ ഡെലിവറി സൗകര്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി Amazon ഒരുക്കുന്നത്. സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ഹോം എസൻഷ്യൽസ്, ഗ്രോസറി തുടങ്ങി ജനപ്രിയ വിഭാഗങ്ങളിലെല്ലാം ആകർഷകമായ ഓഫറുകൾ ലഭ്യമാകും. SBI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, EMI ഇടപാടുകൾ എന്നിവയ്ക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും Prime അംഗങ്ങൾക്ക് അധികമായി 10 ശതമാനം വരെ ഇളവും ലഭിക്കും. ഈ Amazon Great Indian Festival എല്ലാവർക്കും അനുയോജ്യമായ ഷോപ്പിംഗ് അവസരങ്ങളാണ് ഒരുക്കുന്നത്.
Amazon India വൈസ് പ്രസിഡന്റ് സൗരഭ് ശ്രീവാസ്തവ പറഞ്ഞു: “ഇന്ത്യൻ ഉത്സവങ്ങളുടെ ആവേശം ആഘോഷിക്കുന്ന Amazon Great Indian Festival, ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ബ്രാൻഡുകളെയും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനായി ഒരുമിപ്പിക്കുന്നു. ഈ വർഷം ഭാരതത്തിലുടനീളമുള്ള ഉപഭോക്താക്കൾക്ക് കോടിക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില, മികച്ച ഡീലുകൾ, നിരവധി പുതിയ ലോഞ്ചുകൾ എന്നിവ ലഭ്യമാകും. പ്രീമിയം ഉൽപ്പന്നങ്ങൾ മുതൽ വിലക്കുറവുള്ള ഉൽപ്പന്നങ്ങൾ വരെ ഏറ്റവും വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിലോ ഏതാനും മണിക്കൂറുകൾക്കുള്ളിലോ, അതേ ദിവസമോ അടുത്ത ദിവസമോ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. വിൽപ്പനക്കാർ ഇതിനകം ഒരുക്കിയിട്ടുള്ള ആകർഷകമായ ഓഫറുകൾക്കൊപ്പം മികച്ച ലാഭസാധ്യതകളും ഈ Amazon Great Indian Festival-ൽ ഉപഭോക്താക്കൾക്ക് ലഭിക്കും.”
Amazon Great Indian Festival-ന്റെ ഭാഗമായി, വിവിധ വിഭാഗങ്ങളിലായി ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. Blockbuster Deals, Top 100 Deals, Mega Deals, 8 PM Deals തുടങ്ങിയ വിവിധ ഓഫറുകൾ ഇതിൽ ഉൾപ്പെടുന്നു. Buy More Save More, Exchange Mela, Sample Mania, Amazon Combos തുടങ്ങിയ പ്രത്യേക ഓഫറുകളിലൂടെയും ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭിക്കാം. വിവിധ വിഭാഗങ്ങളിലായി No Cost EMI, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭ്യമാകും.
ഉത്സവകാലത്തെ ആവശ്യങ്ങൾ കണക്കിലെടുത്ത് Amazon India രാജ്യത്തുടനീളമുള്ള പ്രവർത്തന ശൃംഖലയിൽ 1,60,000-ലധികം സീസണൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 400 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ശൃംഖലയിൽ വൻ നഗരങ്ങൾക്കൊപ്പം ടയർ-2, ടയർ-3 നഗരങ്ങളും ഉൾപ്പെടുന്നു. വേഗമേറിയതും കൂടുതൽ വിശ്വാസ്യതയുള്ളതുമായ ഡെലിവറി സേവനങ്ങൾ ഉറപ്പാക്കുന്നതിനായി Amazon ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ പ്രവർത്തന ശൃംഖലാ വിപുലീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 20 പുതിയ ഫുൾഫിൽമെന്റ് സെന്ററുകൾ, ആറ് പുതിയ സോർട്ട് സെന്ററുകൾ, 150 പുതിയ ലാസ്റ്റ്-മൈൽ ഡെലിവറി സ്റ്റേഷനുകൾ എന്നിവ കൂട്ടിച്ചേർക്കും.
Amazon India-യുടെ ശൃംഖല നിലവിൽ രാജ്യത്തുടനീളമുള്ള 17 ലക്ഷംത്തിലധികം വിൽപ്പനക്കാരെ ഉപഭോക്താക്കളിലേക്ക് എത്താൻ സഹായിക്കുന്നു. Amazon-ലെ വിൽപ്പനക്കാരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 3 ലക്ഷത്തിലധികം പുതിയ വിൽപ്പനക്കാർ Amazon-ന്റെ പ്ലാറ്റ്ഫോമിൽ ചേർന്നിട്ടുണ്ട്.
Amazon Now വഴി ഉപഭോക്താക്കൾക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കും. നിലവിൽ 60-ലധികം നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് Amazon Now സേവനം ലഭ്യമാണ്. ജലന്ധർ, തിരുപ്പതി, വരംഗൽ, ധാർവാഡ്, വേല്ലൂർ, ബെർഹാംപൂർ തുടങ്ങിയ നോൺ-മെട്രോ നഗരങ്ങളിലും ഈ സേവനം ലഭ്യമാണ്. ദീപാവലിക്ക് മുമ്പായി 100 നഗരങ്ങളിലേക്ക് Amazon Now സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Amazon Now വഴി ഗ്രോസറി വിഭാഗത്തിൽ ഫ്രഷ് പഴങ്ങളും പച്ചക്കറികളും, ഫ്രോസൺ ഭക്ഷണങ്ങൾ, പാനീയങ്ങൾ, ഗാർഹിക ആവശ്യസാധനങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ചെറിയ ഗൃഹോപകരണങ്ങൾ, ഹോം ആൻഡ് കിച്ചൻ ഉൽപ്പന്നങ്ങൾ തുടങ്ങി വിപുലമായ ശേഖരം ഉപഭോക്താക്കൾക്ക് ലഭ്യമാകും.
തങ്ങളുടെ പിൻകോഡിൽ Amazon Now സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് Amazon Shopping ആപ്പ് തുറന്ന് മുകളിൽ കാണുന്ന ‘Now’ ബാനർ പരിശോധിക്കാം.
