Home » Blog » kerala Max » ആമസോൺ പേയും എച്ച്.ഡി.എഫ്.സി. എർഗോയും ചേർന്ന് ഹെൽത്ത് ഇൻഷുറൻസ് അവതരിപ്പിച്ചു
Amazon pay

കൊച്ചി: ആമസോൺ പേയും എച്ച്.ഡി.എഫ്.സി. എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയും സഹകരിച്ച് ആമസോൺ.ഇന്നിൽ ഡിജിറ്റൽ ആരോഗ്യ ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. എച്ച്.ഡി.എഫ്.സി. എർഗോയുടെ ഒപ്റ്റിമ സെക്യൂർ+ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഉപഭോക്താക്കൾക്ക് ആരോഗ്യ പരിരക്ഷയിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്ന് മനസ്സിലാക്കി, ഏജന്റിന്റെ സഹായമോ ബ്രാഞ്ച് സന്ദർശനമോ സ്പാം കോളുകളോ ഇല്ലാതെ ഓൺലൈനായി തന്നെ ലളിതമായ സ്വയം സേവന സംവിധാനത്തിലൂടെ പോളിസി വാങ്ങാൻ ഇതിലൂടെ സാധിക്കും.

ആമസോൺ പേയിലെ ഹെൽത്ത് ഇൻഷുറൻസ് പേജിലാണ് വാങ്ങൽ സംവിധാനം നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. കവറേജ് വിശദാംശങ്ങൾ പരിശോധിക്കാനും പ്ലാനിൽ ഉൾപ്പെടുന്നതും ഉൾപ്പെടാത്തതും മനസ്സിലാക്കാനും ഉപഭോക്താക്കൾക്ക് സ്വയം നടപടികൾ പൂർത്തിയാക്കാം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ സമയത്ത് വിവരങ്ങൾ പരിശോധിക്കാനും പിന്നീട് അതേ ഘട്ടത്തിൽ നിന്ന് നടപടികൾ തുടരാനും കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

പ്ലാനിൽ ഉൾപ്പെടുന്ന പരിരക്ഷകൾ, റൂം-റെന്റ് പരിധി, കോ-പേയ്മെന്റ് വ്യവസ്ഥകൾ, കാത്തിരിപ്പ് കാലയളവ് തുടങ്ങിയവ ഘട്ടംഘട്ടമായി മനസ്സിലാക്കാൻ ഗൈഡഡ് പ്ലാൻ താരതമ്യ സംവിധാനവും ലഭ്യമാണ്. ഇതുവഴി ക്ലെയിം സമയത്ത് അപ്രതീക്ഷിതമായി വിലങ്ങ് തടിയായേക്കാവുന്ന വ്യവസ്ഥകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *