ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. കാറിന് അകത്ത് നിന്നാണ് സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. സ്ഫോടനത്തിൽ മൂന്ന് കാറുകൾക്ക് തീപിടിച്ചു. ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
മെട്രോ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള കാറുകളിലേക്കും തീപടർന്നു.
