Home » Blog » kerala Max » കോ-ലീ-ബി കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നു; വിഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ
mv_govindan-9

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീം ആണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോ-ലീ-ബി കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണെന്നും, തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ച ഇവർ ഭരണത്തിൽ എത്തിയപ്പോഴും ആ ബന്ധം തുടരുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ, യു.ഡി.എഫും അത് പിന്തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലേബർ കോഡ് നടപ്പാക്കാനുള്ള തീരുമാനങ്ങൾ ഉൾപ്പെടെ സംഘപരിവാറിന് പൂർണ്ണമായും വഴങ്ങുന്ന സമീപനമാണ് വി.ഡി. സതീശൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

പിണറായി വിജയനെതിരെയുള്ള ഇ.ഡി. അന്വേഷണ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഈ രാഷ്ട്രീയ വേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളെ കേസിൽ കുടുക്കാൻ ശ്രമം നടക്കുമ്പോൾ, സി.എം.ആർ.എല്ലിൽ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ എന്തിനാണ് പണം വാങ്ങിയെന്ന് വ്യക്തമാക്കണം.

തെറ്റായ നടപടികൾ ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ പോലീസ് കേസുകൾ ചുമത്തുകയാണെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. റിപ്പോർട്ടർ ചാനലിനെതിരെ വി.ഡി. സതീശന്റെ പോലീസ് സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. എഡിറ്റോറിയൽ മുറിയിൽ പോലീസ് കയറുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും സി.പി.ഐ.എം. ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *