Home » Blog » kerala Max » തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത് 30 ലക്ഷം രൂപ പാരിതോഷികം..! ജാർഖണ്ഡ് തേടിയ മാവോയിസ്റ്റ് നേതാവ് യുപി പൊലീസിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടു
MAVOIST-680x450

കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങി 44 കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ബ്രിജേഷ് ഗഞ്ച് എന്ന ഗോപാൽ സിങ് ഭോക്തയെ ഉത്തർപ്രദേശ് പൊലീസ് വെടിവച്ച് കൊന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജാർഖണ്ഡ് സർക്കാരും ദേശീയ അന്വേഷണ ഏജൻസിയും ചേർന്ന് 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ വാരാണസിക്ക് സമീപമാണ് ഞായറാഴ്ച പുലർച്ചെ നടന്ന ഓപ്പറേഷനിൽ ബ്രിജേഷ് ഗഞ്ച് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജാർഖണ്ഡിലെ ഛത്ര ജില്ലയായിരുന്നു ബ്രിജേഷ് ഗഞ്ചിന്റെ പ്രധാന താവളം. ഇയാൾ വാരാണസിക്ക് സമീപമുള്ള മുഗൾസരായിയിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് യുപി പൊലീസ് പരിശോധന ശക്തമാക്കിയത്.

തുടർന്ന് ഇരുചക്രവാഹനത്തിൽ ഒരു കൂട്ടാളിക്കൊപ്പം ബ്രിജേഷ് ഗഞ്ച് യാത്ര ചെയ്യുന്നത് പൊലീസ് കണ്ടെത്തി. രാംനഗർ പൊലീസ് സ്റ്റേഷന് സമീപം വാഹനം തടഞ്ഞെങ്കിലും ഗഞ്ച് പൊലീസിന് നേരെ വെടിയുതിർത്തെന്നാണ് വിവരം. തുടർന്ന് എടിഎസ് പ്രതിരോധിച്ചതോടെയാണ് ഇയാൾക്ക് വെടിയേറ്റത്. വെടിവയ്പിനിടെ ഗഞ്ചിനൊപ്പമുണ്ടായിരുന്ന കൂട്ടാളി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

ജാർഖണ്ഡിൽ വിവിധ കേസുകളിൽ തിരയപ്പെട്ടിരുന്ന ബ്രിജേഷ് ഗഞ്ചിനെ കണ്ടെത്താൻ നേരത്തെ തന്നെ വലിയ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *