Home » Blog » kerala Max » ആമസോൺ അലക്സാ+ ഇന്ത്യയിൽ അവതരിപ്പിച്ചു
IMG-20260922-WA0003

കൊച്ചി: ആമസോൺ ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയ പുതിയ വ്യക്തിഗത അസിസ്റ്റന്റ് അലക്സാ+ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ്, ഹിന്ദി, ഹിങ്ലിഷ് ഭാഷകളിൽ സ്വാഭാവിക സംഭാഷണത്തിലൂടെ ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അലക്സാ+ക്ക് കഴിയും. സ്മാർട്ട് ഹോം നിയന്ത്രണം, ഷോപ്പിങ്, ഭക്ഷണക്രമം തയ്യാറാക്കൽ, സംഗീതം കണ്ടെത്തൽ, വിനോദം തുടങ്ങിയ സേവനങ്ങൾ അലക്സാ+ വഴി ലഭ്യമാകും. നിലവിൽ എർലി ആക്സസ് ഘട്ടത്തിൽ തിരഞ്ഞെടുത്ത എക്കോ സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി ഉപകരണങ്ങൾ, അലക്സാ മൊബൈൽ ആപ്പ് എന്നിവയിൽ യോഗ്യരായ ഉപയോക്താക്കൾക്ക് സൗജന്യമായി അലക്സാ+ ഉപയോഗിക്കാം. എളുപ്പത്തിലുള്ള സംഭാഷണത്തിലൂടെ വിവിധ സേവനങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കാനും അലക്സാ+ സഹായിക്കും. ഉടൻ ഈസി ഡൈനർ, സ്വിഗ്ഗി, സൊമാറ്റോയുടെ ഡിസ്ട്രിക്ട്, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ സേവനങ്ങളും അലക്സാ+യിൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *