Home » Blog » Kerala » ‘ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ബഹുമാനത്തോടെ പണം നല്‍കണം, അത് നിങ്ങളുടെ ധര്‍മ്മമാണ്” ; കൈക്കൂലി വാങ്ങുന്നതിനെ ന്യായീകരിച്ച് കര്‍ണാടക മന്ത്രി – വിവാദം
20

ബംഗളൂരു: കൈക്കൂലി നല്‍കുന്നതിനെ ന്യായീകരിച്ച് കര്‍ണാടകയിലെ എക്‌സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവലിംഗേ ഗൗഡ. ‘ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ബഹുമാനത്തോടെ പണം നല്‍കണം’ എന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശം. ഇത് വിവാദമായതോടെ ഖേദപ്രകടനവുമായി മന്ത്രി രഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം കൈക്കൂലിയ്ക്കും അഴിമതിക്കുമുള്ള പിന്തുണയാണെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഹാസന്‍ ജില്ലയില്‍ നടന്ന ‘പ്രജാ സേവ ആന്ദോളന്‍’ പരിപാടിയിലാണ് തങ്ങളുടെ കാര്യങ്ങള്‍ നടക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന് പൊതുജനങ്ങള്‍ മന്ത്രിയോട് പരാതിപ്പെട്ടത്. അതിന് മറുപടി പറയുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണോ നല്‍കേണ്ടത്, അത് ആദരവോടെ നല്‍കാം. അത് നിങ്ങളുടെ ധര്‍മ്മമാണ്, പക്ഷേ ആരും ബലമായി പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ പരാമര്‍ശം സദസ്സിലുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്ത് രംഗത്തെത്തി.

‘എന്തിന് ബഹുമാനത്തോടെ ഉദ്യോഗസ്ഥര്‍ക്ക് അത് നല്‍കണം?’ സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു. അതിന് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാന്‍ നിങ്ങളോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ബഹുമാനം നല്‍കാനാണ് ആവശ്യപ്പെട്ടത്’. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജനങ്ങളോട് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെടുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *