Home » Blog » Kerala » ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് ദാരുണാന്ത്യം
5

കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം ഗാന്ധി റോഡ് മേൽപ്പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസിന് (29) ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സന്തോഷ് ട്രോഫി താരമായ ഖനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച്ച രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ താരങ്ങളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12:15-ഓടെ റിജോൺ ജോസിന്റെ മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് എഫ്‌സി തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചത്. ഈയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന സൂപ്പർ ലീഗ് കേരള മത്സരത്തിനായി കാലിക്കറ്റ് എഫ്‌സിയുടെ പരിശീലനം ആരംഭിച്ചിരുന്നു. ജെഡിടിയിലാണ് ടീമിന്റെ പരിശീലനം നടന്നിരുന്നത്. ഇതിനിടെയാണ് റിജോൺ ജോസിന്റെ മരണമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *