Home » Blog » kerala Max » ട്രാവൽ വ്ലോഗർ അരുണിമ നാട്ടിലെത്തി; സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്
1500x900_2917310-untitled-1

തിരുവനന്തപുരം: അഫ്ഗനിലെ ബാമിയാനിൽ താലിബാന്‍റെ പിടിയിലായ ശേഷം നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദി അറിയിച്ച് മലയാളി ട്രാവൽ വ്ലോഗർ അരുണിമ. ബാമിയാനിൽ കുടുങ്ങിയതിന് ശേഷം ഇന്ത്യൻ എംബസിയും സുരേഷ് ഗോപിയും പിതാവിനെ വിളിച്ച് സംസാരിക്കുകയും പിന്നീട് താനുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അരുണിമ പറയുന്നു. ഇതിന് പിന്നാലെ ബാമിയാനിലെ ഉദ്യോഗസ്ഥർ യുവതി താമസിച്ചിരുന്ന ഹോട്ടലിലെത്തി സുരക്ഷ ഉറപ്പാക്കിയെന്നും അറിയിച്ചു. തുടർന്ന് സുരക്ഷിതമായി കാബൂളിലെ ഇന്ത്യൻ എംബസിയിൽ അരുണിമക്ക് താമസസൗകര്യമൊരുക്കിയിരുന്നു. രാത്രി 12 മണിയോടെയാണ് താൻ ഇന്ത്യൻ എംബസിയിൽ എത്തിയതെന്നും അരുണിമ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *