Home » Blog » kerala Max » ആമസോൺ നൗ ഇന്ത്യയിൽ വാർഷികാടിസ്ഥാനത്തിലുള്ള മൊത്ത വിൽപ്പനയിൽ 1 ബില്യൺ ഡോളർ പിന്നിട്ടു
IMG-20260917-WA0008

കൊച്ചി : ആമസോണിന്റെ അതിവേഗ ഡെലിവറി സേവനമായ ആമസോൺ നൗ ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തെ കാലയളവിന്റെ അടിസ്ഥാനത്തിൽ വാർഷികാടിസ്ഥാനത്തിലുള്ള മൊത്ത വിൽപ്പനയിൽ 1 ബില്യൺ ഡോളർ പിന്നിട്ടതായി ആമസോൺ അറിയിച്ചു. സേവനം ആരംഭിച്ചതിന് ശേഷം ഓരോ പാദത്തിലും ആമസോൺ നൗവിലെ ഓർഡറുകൾ ഇരട്ടിയായിട്ടുണ്ട്. ആമസോൺ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-കൊമേഴ്‌സ് ബിസിനസ് എന്ന നേട്ടവും ആമസോൺ നൗ സ്വന്തമാക്കി.

10 ആഴ്ചയ്ക്കുള്ളിൽ ആമസോൺ നൗ സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം നാലിരട്ടിയായി വർധിപ്പിച്ചു. ഉത്സവ സീസണിന് മുന്നോടിയായി 60-ലധികം ഇന്ത്യൻ നഗരങ്ങളിലും പട്ടണങ്ങളിലും മിനിറ്റുകൾക്കുള്ളിൽ ഡെലിവറി സേവനം ലഭ്യമാക്കിയിട്ടുണ്ട്. മെട്രോ നഗരങ്ങൾക്ക് പുറമെ പദുബിദ്രി, തിരുപ്പതി, ഗുണ്ടൂർ, ഗുരുദാസ്പൂർ, ജലന്ധർ, വെല്ലൂർ, ധാർവാഡ്, വരംഗൽ, ബെർഹാംപൂർ തുടങ്ങിയ നഗരങ്ങളിലും ആമസോൺ നൗ സേവനം ലഭ്യമാണ്. 750-ലധികം മൈക്രോ-ഫുൾഫിൽമെന്റ്, അർബൻ ഫുൾഫിൽമെന്റ് സെന്ററുകളുടെ ശൃംഖലയിലൂടെയാണ് ഈ ഓർഡറുകൾ മിനിറ്റുകൾക്കുള്ളിൽ ഡെലിവറി ചെയ്യുന്നത്.

ആമസോൺ ഇന്ത്യ കൺട്രി മാനേജർ സമീർ കുമാർ പറഞ്ഞു: “ചുരുങ്ങിയ കാലയളവിനുള്ളിൽ ആമസോൺ നൗ ഇന്ത്യയിൽ വാർഷികാടിസ്ഥാനത്തിലുള്ള മൊത്ത വിൽപ്പനയിൽ 1 ബില്യൺ ഡോളർ പിന്നിട്ടു. ആമസോൺ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-കൊമേഴ്‌സ് ബിസിനസ് വിഭാഗമായി ഇത് മാറിയിരിക്കുകയാണ്. ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ഓരോ പാദത്തിലും ഓർഡറുകൾ ഇരട്ടിയാകുന്ന വളർച്ചയാണ് കാണുന്നത്. ദീപാവലിയോടെ 100 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്കാണ് ഞങ്ങൾ മുന്നേറുന്നത്. വടക്കൻ ഇന്ത്യയിലെ ഗുരുദാസ്പൂർ, ഹോഷിയാർപൂർ മുതൽ തെക്കൻ ഇന്ത്യയിലെ വെമ്പായം, ആലംകോട് വരെ മിനിറ്റുകൾക്കുള്ളിൽ ഡെലിവറി സേവനം ലഭ്യമാക്കും. ഈ ഉത്സവ സീസണിൽ ഏറ്റവും വിപുലമായ ഉൽപ്പന്ന ശേഖരം ഏറ്റവും വേഗത്തിൽ ഉപഭോക്താക്കളിലെത്തിക്കാനാകും.”

2026 ജൂണിൽ, രാജ്യത്തെ ഏറ്റവും വലിയ ‘ഡെലിവറി-ഇൻ-മിനിറ്റ്സ്’ ശൃംഖല സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആമസോൺ നൗ സേവനം രാജ്യത്തെ 300-ലധികം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ആമസോൺ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ആവശ്യമായ സമയത്ത് വിൽപ്പനക്കാരിൽ നിന്നുള്ള ഏറ്റവും വിപുലമായ ഉൽപ്പന്ന ശേഖരം ലഭ്യമാക്കുന്നതിനായി പ്രത്യേക ഫുൾഫിൽമെന്റ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതും കമ്പനി തുടരുകയാണ്.

പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങൾ മിനിറ്റുകൾക്കുള്ളിലോ ഏതാനും മണിക്കൂറുകൾക്കുള്ളിലോ ഡെലിവറി ചെയ്യുന്നതിനൊപ്പം, ഒരു ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ അതേ ദിവസം, നാല് ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങൾ അടുത്ത ദിവസം തന്നെ ഉപഭോക്താക്കളിലെത്തിക്കും. കൂടാതെ, പരിധിയില്ലാത്ത സൗജന്യ പ്രൈം ഡെലിവറിയിലൂടെ ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങളും ലഭ്യമാകും.

ആമസോൺ നൗവിലൂടെ വിൽപ്പനക്കാർ പലചരക്ക് സാധനങ്ങൾ, പഴം-പച്ചക്കറികൾ, ഫ്രോസൺ ഭക്ഷണങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ചെറിയ വീട്ടുപകരണങ്ങൾ, ഹോം & കിച്ചൻ ഉൽപ്പന്നങ്ങൾ തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കുള്ള വിപുലമായ ഉൽപ്പന്ന ശേഖരം ലഭ്യമാക്കുന്നു. ഇവയെല്ലാം മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *