images (33)

സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തും. എസ്.എസ്.കെ. (സമഗ്ര ശിക്ഷാ കേരളം) അടക്കമുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി സംസ്ഥാനത്തിന് ലഭിക്കാനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച കാര്യങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയാകും. കൂടാതെ, സംസ്ഥാനത്ത് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് കത്ത് നൽകുകയും ചെയ്യും.

വന്ദേഭാരത് എക്സ്പ്രസിൽ ഗണഗീതം ആലപിച്ചതിനെതിരെ ശക്തമായ നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. വർഗീയ അജണ്ട നടപ്പിലാക്കാനാണ് ഈ ശ്രമമെന്നും, സംസ്ഥാനത്തെ ഔദ്യോഗിക ചടങ്ങുകളിൽ ഗണഗീതം പാടാൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കിയികുന്നു. ആർ.എസ്.എസ്സിന്റെയും ബി.ജെ.പി.യുടെയും അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കിയത്. നിരപരാധികളായ കുട്ടികൾക്കുമേൽ ഗണഗീതം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *