മാവേലിക്കര: തഴക്കര പഞ്ചായത്തിൽ ഇത്തവണ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പറഞ്ഞു. തഴക്കര കേരള കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പു പ്രവർത്തന ഏകോപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തഴക്കരയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കുവാൻ കേരള കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിന് യു ഡി എഫ് അനുവധിച്ച 1,13 വാർഡുകളിലെ തെരഞ്ഞെടുപ്പ് പ്രവർത്തന ഏകോപനത്തിന് കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു. മണ്ഡലം പ്രസിഡൻ്റ് ഡി. ജിബോയ് അദ്ധ്യക്ഷനായി.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാർ തെരഞ്ഞെടുപ്പു പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ്, ജില്ല നിർവ്വാഹ സമതി അംഗം അലക്സാണ്ടർ നൈനാൻ, നിയോജക മണ്ഡലം സെക്രട്ടറി സിജു നെടിയത്ത്,റെജു വഴുവാടി ,ജോൺ ജോർജ് , സജി ഉമ്മൻ, സി. ജേക്കബ് , മാത്യു ചാക്കോ , എം കെ ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
1, 13 വാർഡുകളിലെ സ്ഥാനാർതികളെ വാർഡു കമ്മിറ്റി കൂടി തീരുമാനിക്കുന്നതിന് മണ്ഡലം പ്രസിഡൻ്റ് ഡി ജിബോയിയേയും സംസ്ഥാന സെക്രട്ടറി ജെയ്സ് ജോൺ വെട്ടിയാറിനേയും യോഗം ചുമതലപ്പെടുത്തി.
