Home » Blog » kerala Max » ഇൻഡോർ ബാഡ്മിന്റൺ, പിക്കിൾബോൾ കോർട്ട് നിർമ്മാണത്തിന് വൈ.എം.സി.എ തിരുവനന്തപുരത്തിന് 25 ലക്ഷം സി.എസ്.ആർ സഹായവുമായി മുത്തൂറ്റ് ഫിനാൻസ്
IMG-20260912-WA0016

വേറ്റിനാട് YMCA യൂത്ത് സെന്ററിൽ ഒരുക്കിയ പുതിയ കായിക സൗകര്യം കേരള കായിക-യുവജനകാര്യ മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു ; മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. ജോർജ് ജേക്കബ് മുത്തൂറ്റ് ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, തിരുവനന്തപുരം YMCA-യ്ക്ക് 25 ലക്ഷം CSR സഹായം നൽകി. വെമ്പായത്തിന് സമീപം വേറ്റിനാട് YMCA യൂത്ത് സെന്ററിൽ ഇൻഡോർ ബാഡ്മിന്റൺ, പിക്കിൾബോൾ കോർട്ട് നിർമ്മിക്കുന്നതിനാണ് ഈ സഹായം നൽകിയത്.

പുതുതായി നിർമിച്ച കായികസമുച്ചയം കേരള സർക്കാരിന്റെ കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. ജോർജ് ജേക്കബ് മുത്തൂറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മുത്തൂറ്റ് ഫിനാൻസിന്റെയും YMCA തിരുവനന്തപുരത്തിന്റെയും സംയുക്ത സാമ്പത്തിക സഹായത്തോടെ 35 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. കായിക, വിനോദ പ്രവർത്തനങ്ങൾക്കായി സമർപ്പിതമായ ഒരു ഇടം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കായികരംഗത്തെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം YMCA അംഗങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും ശാരീരികക്ഷമത, മാനസിക ക്ഷേമം, സമഗ്ര വികസനം എന്നിവയ്ക്ക് ഈ സൗകര്യം സഹായകരമാകും.

വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് കുമാരി അമിത ബാബു, YMCA തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആർതർ ജേക്കബ്, YMCA യൂത്ത് സെന്റർ വെട്ടിനാട് ചെയർമാൻ എൻജിനീയർ പ്രകാശ് ഇടിക്കുള്ള എന്നിവർക്കൊപ്പം മുത്തൂറ്റ് ഫിനാൻസിന്റെയും YMCA തിരുവനന്തപുരത്തിന്റെയും പ്രതിനിധികളും പ്രാദേശിക സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

”അച്ചടക്കം, ആത്മവിശ്വാസം, കൂട്ടായ പ്രവർത്തനം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ കായികരംഗത്തിന് സവിശേഷമായ പങ്കുണ്ട്. യുവജനങ്ങൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും അഭിലാഷങ്ങൾ പിന്തുടരാനും അവസരങ്ങൾ ഒരുക്കുന്നതിൽ ഞങ്ങളുടെ CSR പ്രവർത്തനങ്ങളിലൂടെ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ കുട്ടികളെയും യുവാക്കളെയും കായികരംഗത്തേക്ക് ആകർഷിക്കാനും കായികത്തെ അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാനും ഈ സൗകര്യം പ്രചോദനമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ. ജോർജ് ജേക്കബ് മുത്തൂറ്റ് ചടങ്ങിൽ പറഞ്ഞു:

”താഴെത്തട്ടിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് യുവാക്കൾക്ക് മികച്ച സൗകര്യങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നതിനും അവിടെ പരിശീലിക്കാനും വളരാനും അവസരമൊരുക്കുന്നതിനും പ്രധാനമാണ്. ഇത്തരം സംരംഭങ്ങൾ കായികരംഗത്തെ കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കൾക്കിടയിൽ കായിക-ക്ഷേമ സംസ്‌കാരവും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തുന്നതിനും സഹായകരമാകും. സമൂഹത്തിലെ കായിക അവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മുത്തൂറ്റ് ഫിനാൻസും YMCA തിരുവനന്തപുരവും നടത്തുന്ന ഈ പ്രവർത്തനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.”സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള സർക്കാരിന്റെ കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസിന്റെ CSR പ്രവർത്തനങ്ങളിൽ കായികരംഗത്തിനും യുവജന വികസനത്തിനും പ്രധാന സ്ഥാനമുണ്ട്. വർഷങ്ങളായി ദേശീയതലത്തിലും കേരളത്തിലും പ്രതിഭാധനരായ കായികതാരങ്ങൾക്കും കായിക പ്രതിഭകൾക്കും കമ്പനി പിന്തുണ നൽകി വരുന്നു. യുവജന ശാക്തീകരണത്തിനും കായിക മികവിനും സംഭാവന നൽകുന്ന ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഹർഡിൽസ് താരം കിരൺ കെ, എൻഡുറൻസ് സൈക്ലിസ്റ്റ് ശ്രീനാഥ് ലക്ഷ്മികാന്ത്, അന്താരാഷ്ട്ര റോളർ സ്‌കേറ്റർ എ.എ അബ്‌ന, അന്താരാഷ്ട്ര ബാഡ്മിന്റൺ താരം നയന എസ്. ഒയാസിസ്, ഭിന്നശേഷിക്കാരിയായ കായികതാരവും ഒന്നിലധികം അന്താരാഷ്ട്ര സ്വർണമെഡൽ ജേതാവുമായ സിനി കെ. സെബാസ്റ്റ്യൻ തുടങ്ങിയ പ്രതിഭകൾക്ക് അവരുടെ കായിക അഭിലാഷങ്ങൾ പിന്തുടരാനും മത്സരരംഗത്ത് മികവ് കൈവരിക്കാനും കമ്പനി പിന്തുണ നൽകിയിട്ടുണ്ട്.
YMCA തിരുവനന്തപുരവുമായി ചേർന്ന് നടപ്പാക്കുന്ന ഈ സംരംഭം, വിദ്യാഭ്യാസത്തിനപ്പുറം ശാരീരിക ക്ഷേമം, വിനോദം, കൂട്ടായ പ്രവർത്തനം, വ്യക്തിത്വ വികസനം എന്നിവയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം, പ്രാദേശിക സമൂഹത്തിൽ കൂടുതൽ ശക്തമായ കായിക സംസ്‌കാരം വളർത്തുന്നതിനും ഈ സംരംഭം സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *