Home » Blog » kerala Max » ശസ്ത്രക്രിയാ വിദഗ്ധർക്കായുള്ള അന്താരാഷ്ട്ര എംആർസിഎസ് പരീക്ഷ കിംസ്‌ഹെൽത്തിൽ
IMG-20260912-WA0015

തിരുവനന്തപുരം: റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഗ്ലാസ്‌ഗോയുടെ എംആർസിഎസ് പാർട്ട് ബി പരീക്ഷയുടെ ക്ലിനിക്കൽ എക്സാമിനേഷനും വൈവയും തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ നടന്നു. യുകെയിൽ നിന്നുള്ള 15 പേരും ഇന്ത്യയിൽ നിന്നുള്ള 12 പേരുമുൾപ്പെടെ 27 എക്സാമിനർമാരും കിംസ്‌ഹെൽത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ടീമും ചേർന്നാണ് പരീക്ഷ സംഘടിപ്പിച്ചത്. ഓരോ ഡോക്ടർമാരുടെയും ശസ്ത്രക്രിയാ വൈദഗ്ധ്യവും പ്രകടനവും വ്യക്തിഗതമായി വിലയിരുത്തി.

“സർജൻമാരുടെ കഴിവുകളും അറിവും ക്ലിനിക്കൽ വൈദഗ്ധ്യവും വിലയിരുത്തുന്നതിലൂടെ ഉയർന്ന പ്രൊഫഷണൽ നിലവാരം ഉറപ്പാക്കുന്നതിൽ എംആർസിഎസ് പരീക്ഷ നിർണായകമാണ്,” കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100-ലധികം സർജൻമാർ മൂന്ന് ദിവസം നീണ്ടുനിന്ന പരീക്ഷയിൽ പങ്കെടുത്തു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് ഉയർന്ന തലത്തിലുള്ള ശസ്ത്രക്രിയാ പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണ് എംആർസിഎസ്. എഫ്.ആർ.സി.എസ്. (FRCS) എന്ന ഉയർന്ന യോഗ്യതയിലേക്കുള്ള പ്രവേശന പരീക്ഷയായും എംആർസിഎസ് പരിഗണിക്കപ്പെടുന്നു.

കിംസ്‌ഹെൽത്ത് ഓർത്തോപീഡിക്സ് ആൻഡ് ട്രോമ വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് പരീക്ഷ സംഘടിപ്പിച്ചത്. ഈ അന്താരാഷ്ട്ര പരീക്ഷയ്ക്ക് മൂന്നാം തവണയാണ് കിംസ്‌ഹെൽത്ത് വേദിയാകുന്നത്.

ഫോട്ടോ ക്യാപ്ഷൻ : റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഗ്ലാസ്‌ഗോ(യുകെ) യുടെ എക്സാമിനർമാർക്കും കിംസ്‌ഹെൽത്ത് അഡ്മിനിസ്ട്രേറ്റീവ് ടീമിനുമൊപ്പം കിംസ്‌ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള, ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഗ്രൂപ്പ്

*********

Leave a Reply

Your email address will not be published. Required fields are marked *