Home » Blog » Kerala » വന്ദേമാതരവുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും
images (1)

പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ തമ്മിൽ സംഘർഷം. യോഗത്തിന് മുന്നോടിയായി റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണ്ണമായി സ്പീക്കറിലൂടെ കേൾപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഈ സമയം കോൺഗ്രസ് കൗൺസിലർമാർ ഹാളിന് പുറത്തിറങ്ങി നിന്നു. തുടർന്ന് ഹാളിൽ തിരിച്ചെത്തിയ ഇവർ വന്ദേമാതരം ആലാപനത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഗരസഭ ചെയർമാൻ പി. സ്മിതേഷ് ഇത് അനുവദിക്കാൻ തയ്യാറായില്ല.

 

ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. യു.ഡി.എഫ് കൗൺസിലർമാരോടൊപ്പം സി.പി.എം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് ബി.ജെ.പി-കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ പരസ്പരം കയ്യാങ്കളിയും ഉന്തും തള്ളുമുണ്ടായി. പാലക്കാട് നഗരസഭയിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *