Your Image Description Your Image Description

സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി  നേരിടുന്ന സാഹചര്യമാണുള്ളത്. പല വികസന പ്രവ‍ർത്തനങ്ങളും തടസ്സപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് അവതരണം നടക്കുന്നത്. അതിനാൽത്തന്നെ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം സർക്കാരിനെ സംബന്ധിച്ചും വളരെ നിർണായകമാണ്. 2024-25 സാമ്പത്തിക വർഷം വരുമാനം വർധിപ്പിക്കാനുള്ള പ്രായോഗിക നടപടികൾക്ക് സർക്കാർ ഊന്നൽ നൽകണമെന്ന ആവശ്യവും വളരെ ശക്തമായുണ്ട്.

ബജറ്റ് അവതരണത്തിനായി 14 അംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ബജറ്റിനു മുന്നോടിയായി ധനമന്ത്രി കെ.എൻ ബാലഗോപാൽ  എല്ലാ എംഎൽഎമാർക്കും രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. തങ്ങളുടെ നിയോജകമണ്ഡലത്തിൽ നടപ്പാക്കാനിരിക്കുന്ന 20 വികസന പദ്ധതികളുടെ ലിസ്റ്റ് നൽകാനാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *