Home » Blog » Kerala » മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി എംപിമാർ
7

ന്യുഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി 32 പ്രതിപക്ഷ എംപിമാർ രംഗത്ത്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പരാതിയിൽ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്.

ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാ‍ർ​ഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷമാണ് ശുദ്ധീകരണ യ‍ജ്ഞം നടത്തിയത്. ഇതിനെതിരെയാണ് പരാതി.
എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാ‍ർ വ്യക്തമാക്കുന്നത്.  ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്നും ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയാണെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *