New-Project-42-1-680x450.jpg

35 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യ മികവിൽ വീണ്ടും തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘അമരം’ വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടുന്നില്ല. ഈ സൂപ്പർഹിറ്റ് ചിത്രം റീറിലീസ് ചെയ്തപ്പോൾ പ്രതീക്ഷിച്ചത്ര ആളുകൾ സിനിമ കാണാൻ എത്തുന്നില്ലെന്നാണ് പൊതുവെയുള്ള റിപ്പോർട്ടുകൾ. ഇതിന്റെ ഫലമായി, സിനിമയുടെ കളക്ഷന്റെ പേരിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ മുൻ റീറിലീസുകളായ ‘പാലേരിമാണിക്യം’, ‘ആവനാഴി’, ‘വല്യേട്ടൻ’ തുടങ്ങിയ ചിത്രങ്ങളുടെ പരാജയങ്ങളുടെ പാത തന്നെയാണ് ‘അമരവും’ പിന്തുടരുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന കമന്റുകൾ. ഈ പശ്ചാത്തലത്തിൽ, കളക്ഷൻ കണക്കുകൾ പറഞ്ഞ് സിനിമയ്‌ക്കെതിരെ വ്യാപകമായ ട്രോളുകളാണ് ഉയരുന്നത്. “ആവനാഴിയുടെയും പാലേരിമാണിക്യത്തിന്റെയും ആദ്യ ദിന കളക്ഷൻ റെക്കോർഡ് ‘അമരം’ തകർത്തു” എന്ന് പരിഹാസരൂപേണ ചിലർ എക്സിൽ കുറിച്ചു. മാത്രമല്ല, ബുക്ക് മൈ ഷോയിൽ ആയിരം ടിക്കറ്റുകൾ പോലും വിറ്റുപോയില്ല എന്ന തരത്തിലുള്ള പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്.

1991 ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്ത ‘അമരം’, മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തിൽ ഒരുക്കിയ ഇമോഷണൽ ഡ്രാമ എന്ന നിലയിൽ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ 200 ദിവസത്തോളവും മദ്രാസിലെ തിയേറ്ററുകളിൽ 50 ദിവസത്തോളവും നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചുകൊണ്ട് ബോക്‌സ് ഓഫീസിൽ പ്രതാപം നിലനിർത്തി. മധു അമ്പാട്ട്, ജോൺസൺ, രവീന്ദ്രൻ, വി.ടി. വിജയൻ, ബി. ലെനിൻ എന്നിവരടക്കം മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ പിന്നണി പ്രവർത്തകരാണ് ഈ ക്ലാസിക് സിനിമയ്ക്കായി ഒന്നിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *