
മാഹിക്കും വടകരയ്ക്കും ഇടയിലുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.
സെപ്റ്റംബർ 5- ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഡ്രൈവർക്ക് പെട്ടെന്ന് അപസ്മാര രോഗം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോൾ മറ്റൊരു ട്രാക്കിലൂടെ വന്ന മെമു ട്രെയിൻ സുരക്ഷിതമായി കടത്തിവിട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.
