Home » Blog » kerala Max » യു.എസിൽ ആഞ്ഞടിച്ച് ഇന്ധനവിലക്കയറ്റം; ഡീസൽ വില ഗാലന് 5.85 ഡോളറായി വർദ്ധിച്ചു
PETROLLLLLLLLLLLLLLL-680x450

ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില സർവകാല റെക്കോർഡിലേക്ക് കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ വഴിമാറിയത്. ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരാൻ കാരണം.

അവധി ദിനങ്ങളിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണ് ഇത്തവണ നേരിടേണ്ടി വിലെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. സാധാരണ പെട്രോളിന്റെ ദേശീയ ശരാശരി വില വെള്ളിയാഴ്ച ഗാലന് 4.15 ഡോളറിനടുത്തെത്തി. ഇത് തൊട്ടുമുൻപത്തെ ആഴ്ചയേക്കാൾ 6 സെന്റ് കൂടുതലാണ്. ലേബർ ഡേ വാരാന്ത്യത്തിൽ പെട്രോൾ വില ഗാലന് നാല് ഡോളറിന് മുകളിലെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമായാണെന്നും അസോസിയേഷൻ വ്യക്തമാക്കി.

സാധാരണയായി ഈ സമയത്ത് പെട്രോൾ ആവശ്യകത കുറയുന്നതിനാൽ ഇന്ധനവില കുറയാറാണ് പതിവ്. എന്നാൽ ക്രൂഡ് ഓയിലിന്റെ ഉയർന്ന വില കാരണം ഇത്തവണ സ്ഥിതി വൻ പ്രതിസന്ധിയിലാണെന്ന് എഎഎ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം രൂക്ഷമായതോടെ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിലേക്ക് ഉയരുകയും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ ഉയർന്ന നിലവാരത്തിൽ തുടരുകയും ചെയ്യുകയാണ്. യുദ്ധത്തിന് മുൻപ് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിലയേക്കാൾ 45 ശതമാനത്തോളം വർദ്ധനവാണ് നിലവിൽ വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *