ബിഹാറിൽ വൻതോതിൽ വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകൾ ഉപേക്ഷിച്ച നിലയിൽ. സമസ്തിപുർ ജില്ലയിലെ ശീതൾപട്ടി ഗ്രാമത്തിലെ എസ്ആർ കോളേജിന് സമീപത്താണ് സ്ലിപ്പുകൾ കണ്ടെത്തിയത്. വ്യാഴാഴ്ച ആദ്യഘട്ട വോട്ടെടുപ്പിന് മുമ്പ് നടത്തിയ മോക്ക് പോളിനിടെ ഉപയോഗിച്ച സ്ലിപ്പുകളാണിതെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, സമസ്തിപുർ ജില്ലാ മജിസ്ട്രേറ്റിനോട് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്താൻ നിർദ്ദേശിച്ചു.
