
തിരുവനന്തപുരം: മന്ത്രിയറിയാതെ ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥ നീക്കമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് വിഷയത്തില്‍ ഡിഎംഇ യോഗം വിളിച്ചതില്‍ ആരോഗ്യമന്ത്രി കെ മുരളീധരന് അതൃപ്തിയെന്നാണ് വിവരം.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഡിഎംഇ യോഗം വിളിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജൂലൈ 28 ന് ഡിഎംഇയ്ക്ക് കത്തയച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതി യോഗം വിളിച്ചത്.
