Home » Blog » Kerala » ടീമിൽ നിന്ന് തഴഞ്ഞു; പ്രതീക്ഷ കൈവിടാതെ ക്രുണാൽ പാണ്ഡ്യ, ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ.
images (17)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പ്രതീക്ഷ കൈവിടാതെ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താമെന്ന ശുഭസൂചന നല്‍കുന്ന ക്രുണാലിന്റെ സമൂഹമാധ്യമ കുറിപ്പാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. അഫ്ഗാനെതിരായ പരമ്പരയില്‍ താരം ടീമില്‍ ഇടംപിടിക്കുമെന്നായിരുന്നു ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും പൊതുവെയുള്ള വിലയിരുത്തല്‍.

 

‘പ്രതീക്ഷ ഇപ്പോഴും സജീവമായിട്ടുണ്ട്’ എന്നാണ് ക്രുണാല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം ഭാഗ്യത്തെ സൂചിപ്പിക്കുന്ന ക്രോസ് ചെയ്ത രണ്ട് വിരലുകളുടെയും ഇന്ത്യന്‍ ദേശീയപതാകയുടെയും ഇമോജികളും താരം പങ്കുവെച്ചിട്ടുണ്ട്. 2021-ലാണ് ക്രുണാല്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി ഒരു അര്‍ധശതകമടക്കം 65 ശരാശരിയില്‍ 130 റണ്‍സ് താരം നേടിയിട്ടുണ്ട്.

 

അതേസമയം, അഫ്ഗാനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയാണ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി സെലക്ടര്‍മാര്‍ പരിഗണിച്ചിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കുന്ന മുറയ്ക്കായിരിക്കും അന്തിമ ടീമിലിടം നേടുക. ഇവര്‍ക്ക് പുറമെ വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി എന്നിവരെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരായും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *