New-Project-28-680x450.jpg

ഇന്ത്യൻ സൂപ്പർ ലീഗിന് തിരിച്ചടി. കൊമേർഷ്യൽ റൈറ്റ്‌സ് ടെൻഡർ കാലാവധി പൂർത്തിയായിട്ടും ഏറ്റെടുക്കാൻ ആളില്ല. ടെൻഡറിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ആയിട്ടും അപേക്ഷ നൽകാൻ ആരും മുന്നോട്ട് വന്നില്ല. സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ തീരുമാനമെടുന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു. അടുത്തമാസം പുതിയ സീസൺ ആരംഭിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരുമെത്താത്തതോടെ ഐഎസ്എൽ പ്രതിസന്ധിയിൽ.

സംഘാടനം-വിപണനം എന്നിവയുമായി ബന്ധപ്പെട്ട മാസ്റ്റർ റൈറ്റ് കരാർ ഏറ്റെടുക്കുന്നവർ പ്രതിവർഷം 50 കോടി എഐഎഫ്എഫിന് നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് 37.5 കോടിയാക്കി കുറച്ചിട്ടും ഏറ്റെടുക്കാൻ ആരുമെത്തിയില്ല. തുടക്കത്തിൽ നാല് ബിഡ്ഡർമാർ മുന്നോട്ടുവന്നിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *