
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം വേണോയെന്ന് തീരുമാനിക്കുക. പ്രണയ നൈരാശ്യത്തെ തുടർന്നാണ് കീർത്തന ജീവനൊടുക്കിയതെന്നും ആൺ സുഹൃത്തിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായിരുന്ന കീർത്തന ജീവനൊടുക്കിയത് ഏപ്രിൽ 30ന്. മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിയായിരുന്നു.
മട്ടന്നൂർ സ്കൂളിലെ സഹപാഠി ആയിരുന്ന ആദിദേവും കീർത്തനയും പ്രണയത്തിലായിരുന്നു. മറ്റൊരു പെൺകുട്ടിയുമായി ആദിദേവ് അടുപ്പത്തിലായെന്നും ഇതാണ് കീർത്തനയുടെ ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു, കൂട്ടുകാരിക്ക് കീർത്തന അയച്ച വാട്സ് ആപ്പ് സന്ദേശമാണ് തെളിവായി ഉയർത്തുന്നത്
