
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി. തപാൽ മാർഗമാണ് ഭീഷണി സന്ദേശമെത്തിയത്. തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി.
