Your Image Description Your Image Description

തിരുവനന്തപുരം: വിശപ്പുരഹിത കേരളത്തില്‍ നിന്നും പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളീയത്തിലെ ചര്‍ച്ചയില്‍ വിദഗ്ധര്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഭക്ഷ്യധാന്യം ലഭിക്കാത്ത ഒരു കുടുംബവും നിലവില്‍ ഇല്ല. ആദിവാസി ഊരുകളിലും ക്ഷേമസ്ഥാപനങ്ങളിലും സൗജന്യമായി ഭക്ഷ്യധാന്യം എത്തിക്കുന്നുണ്ട്.  ജനകീയ ഹോട്ടലിലൂടെ തുച്ഛമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.

സ്‌കൂളുകളിലും അങ്കണവാടികളിലും സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്. ഉദാരമായ നടപടികളിലൂടെ 44,125 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കിയത്. സാമ്പത്തിക പരിമിതികളെ അതിജീവിച്ചുകൊണ്ട് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ മികച്ച ഇടപെടല്‍ നടത്തുന്നുണ്ട്. ആരെയും പട്ടിണിക്കിടരുതെന്ന പ്രതിബദ്ധതയാണ് സംസ്ഥാനത്തിന്റേതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *