Home » Blog » kerala Max » ​’100% ആട്ട’ വിവാദത്തിൽ ഐ.ടി.സി കമ്പനിക്ക് അനുകൂല വിധി; ലൈസൻസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയുടെ ഇടപെടൽ
aashirvaad-atta

<strong>ന്യൂഡല്‍ഹി</strong>: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഐടിസിയ്ക്ക് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി വിധി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിയുടെ ലൈസന്‍സ് തല്‍ക്കാലം റദ്ദാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ അധികാരപരിധി സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം വരാനുണ്ടെന്നും, കോടതികള്‍ അടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത വാദം വരെയെങ്കിലും ഐടിസിയ്ക്ക് സാവകാശം നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു.

ആശിര്‍വാദ് ആട്ടയുടെ പാക്കേജിങിലും പരസ്യങ്ങളിലും ഉപയോഗിച്ച ‘100% ആട്ട, 100% മധ്യപ്രദേശിലെ ഗോതമ്പ്, 0% മൈദ എന്നീ അവകാശവാദങ്ങളാണ് വിവാദത്തിന് കാരണമായത്. ഈ പരാമര്‍ശങ്ങള്‍ നീക്കാന്‍ എഫ്എസ്എസ്എഐ ഐടിസിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഐടിസി അതിനെ ചോദ്യം ചെയ്തു. 30 ദിവസത്തെ മറുപടി സമയപരിധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നടപടി സ്വീകരിച്ചുവെന്നാണ് കമ്പനിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *