supreme-court-1-680x450.png

ഹമ്മദാബാദ് വിമാനദുരന്തത്തിൽ പൈലറ്റിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. അപകടത്തെക്കുറിച്ചുള്ള വിദേശ മാധ്യമങ്ങളുടെ വാർത്തകൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വാക്കാലുള്ള പരാമർശം നടത്തിയത്.

അതേസമയം, അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ അറസ്റ്റിനുള്ള കാരണം എഴുതി നൽകണം എന്ന വ്യവസ്ഥ സുപ്രീം കോടതി എല്ലാ കേസുകളിലും നിർബന്ധമാക്കി. കാരണം രേഖപ്പെടുത്താത്ത അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. എഴുതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ വാക്കാൽ അറിയിക്കണം. കൂടാതെ ഇത്തരം കേസുകളിൽ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും കാരണം എഴുതി നൽകണമെന്നും കോടതി വാക്കാൽ പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *