സ്‌പോര്‍ട്ടി മോണ്ടെ കാര്‍ലോ ട്രിമ്മും സ്‌കോഡ അവതരിപ്പിക്കുന്നു.
കൊച്ചി: സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ സ്ലാവിയ അവതരിപ്പിച്ചു. പുതിയ സ്ലാവിയ, ഒക്ടാവിയ ആര്‍എസ് എന്നിവയ്ക്കായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു. കൂടാതെ, പുതിയ സൂപ്പര്‍ബിനായുള്ള താല്പര്യം വാഹനപ്രേമികള്‍ക്ക് അറിയിക്കാനും കഴിയും.
സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകളും ടെയില്‍ലാമ്പുകളും, പുതിയ അലോയ് ഡിസൈനുകളും, പുതുക്കിയ ഇന്റീരിയര്‍ തീമുകളും പുതിയ സ്ലാവിയക്ക് മികച്ച ഡിസൈനും രൂപഭംഗിയും നല്‍കുന്നു.
ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍ ഉണ്ട്. കൂടാതെ പാര്‍ക്ക് പൈലറ്റിനൊപ്പം ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 360-ഡിഗ്രി ഏരിയ വ്യൂ ക്യാമറ സിസ്റ്റവും ലഭ്യമാണ്.
ഗൂഗിള്‍ ക്ലൗഡ് നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പാനിയന്‍ , വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന നെക്സ്റ്റ്-ജെന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ സ്ലാവിയയില്‍ സ്മാര്‍ട്ട് കണക്റ്റിവിറ്റിയിലൂടെ സ്ലാവിയയില്‍ സജ്ജീകരിച്ചിരിക്കുന്നു.
ആറ് എയര്‍ബാഗുകളും മികച്ച സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടെ 5-സ്റ്റാര്‍ ഗ്ലോബല്‍ സുരക്ഷാ റേറ്റിംഗ് സ്ലാവിയക്ക് ഉണ്ട്.
സ്റ്റാന്‍ഡേര്‍ഡ് 4 വര്‍ഷത്തെ വാറന്റി, 4 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, 4 ലേബര്‍ ഫ്രീ സര്‍വീസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌കോഡ സൂപ്പര്‍ കെയര്‍ പാക്കേജും ഉടമകള്‍ക്ക് ലഭിക്കും.
