ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികൾ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.
എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
