മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമത്തിൻ്റെ അഭിമാനമായ സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി മേയ്ക്കാടൻ പൗലോയെ സ്വാതന്ത്ര്യദിനത്തിൽ ഇന്ദിര ഗാന്ധി കൾചറൽ ഫോറം അനുസ്മരിച്ചു. സ്വാതന്ത്ര്യം എന്നത് നമ്മൾക്ക് ഇന്ന് സ്വാഭാവികമായി ലഭിച്ച ഒരു അവകാശമല്ല അനേകം മനുഷ്യരുടെ ത്യാഗവും പോരാട്ടവും കൊണ്ടാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തത്. നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമായ നമ്മുടെ നാട്ടിലെ ഈ മഹത് വ്യക്തിയെ ഓർമ്മിക്കുകയും അവരുടെ ജീവിതം പുതു തലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നത് നമ്മുടെ ഉത്തരവാദിത്വത്ത്വമാണ് അഡേഹത്തിൻ്റെ ജീവിതത്തിൽ നിന്ന് നാടിനോടുള്ള സ്നേഹവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും നമ്മൾക്ക് ഉൾക്കൊള്ളാനാകണം.
സ്വാതന്ത്ര്യത്തിൻ്റെ വില ഓർമ്മിക്കുമ്പോൾ അതിനായി പ്രവർത്തിച്ച നമ്മുടെ നാട്ടിലെ മഹനീയരെയും ഓർക്കുക എന്നത് നമ്മുടെ കടമയാണ്.
സ്വാതന്ത്ര്യത്തിനും നാടിനും വേണ്ടി ജീവിതം സമർപ്പിച്ച പൗലോ ചേട്ടൻ്റെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പർച്ച ന അർപ്പിച്ച് മുൻ സൈനികൻ അഗസ്റ്റിൻ തിരുതനത്തിൽ അനുസ്മരണ സമ്മേളനo ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ 80 -ാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബദ്ധിച്ച് മഞ്ഞപ്രയുടെ അഭിമാനമായിരുന്ന നിര്യാതനായ സ്വാതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി മേയ്ക്കാടൻ പൗലോയുടെ അനുസ്മരണ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഡേവിസ് മണവാളൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സെബാസറ്റ്യൻ കൊട്ടേ ക്കാലി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ. സോമശേഖരൻ പിള്ള ദേശീയ പതാക ഉയർത്തി . ചെറിയാൻ തോമസ്, ടിനു മോമ്പിൻസ്,ഷൈബി പാപ്പച്ചൻ, ജോയ് അറയ്ക്ക,എം ഇ സെബാസ്റ്റ്യൻ, ദിനു ജോർജ്,ബൈജു കോളാട്ടുകുടി, പൗലോസ് മേയ്ക്കാടൻ, വിൽസൺ മാടൻ, പി പി സുധീർ, ബൈജു കൈതാരത്ത്, പൗലോസ് കീഴ്ത്തറ എന്നിവർ പ്രസംഗിച്ചു. ഇന്ദിര ഗാന്ധികൾചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മഞ്ഞപ്ര വടക്കും ഭാഗം ജംഗ്ഷനിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.മഞ്ഞപ്രയുടെ മണ്ണിൽ ജനിച്ച് നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച മഹനീയ വ്യക്തിത്വത്തിൻ്റെ ഓർമ്മ പുതു തലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെന്ന്ഇന്ദിര ഗാന്ധി കൾചറൽ ഫോറം സംഘാടകർ അറിയിച്ചു.
ചിത്രം:സ്വതന്ത്ര്യ സമര സേനാനി മഞ്ഞപ്ര മേരിഗിരി മേയ്ക്കാടൻ പൗലോയെ ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ സൈനികൻ അഗ്സറ്റിൻ തിരുതനത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
